പൊലിസ് പാസ് വൈകിട്ട് മുതല്‍: എങ്ങനെ അപേക്ഷിക്കാം? ആര്‍ക്കൊക്കെ ലഭിക്കും?

Breaking

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് യാത്ര ചെയ്യാന്‍ പൊലിസ് പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ പാസ് ഇന്നു വൈകിട്ട് മുതല്‍ ലഭ്യമായിത്തുടങ്ങും. കേരള പൊലിസിന്റെ www.keralapolice.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.
പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി. വരികയും അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാന്‍ സാധിക്കുക.

Leave a Reply

Your email address will not be published.