അയോദ്ധ്യയിലെ പണിതീരാത്ത ക്ഷേത്രത്തിലേത് മോദിയുടെ രാഷ്ട്രീയ രാമൻ :രമേശ് ചെന്നിത്തല

Videos

മലപ്പുറം: ചർക്ക അസ്സറ്റ് ഫോർ ഹ്യൂമൺ സന്നദ്ധ സംഘടന,അന്തരിച്ച കോൺഗ്രസ്സ് നേതാവ് വി.വി പ്രകാശിന്റെ ഓർമ്മക്ക് ഏർപ്പെടുത്തിയ രണ്ടാമത് സംഭാവന പുരസ്കാരം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ശ്രീമതി: സുധാമേനോന് മുൻ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി.
നെഹ്റു കാലം മായ്ക്കാത്ത ചുവരെഴുത്തുകൾ എന്ന വിഷയത്തിൽ ടൗൺ ഹാൾ പരിസരത്ത് നടന്ന ചർച്ചാ സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായിരുന്നു നെഹ്റു,
വിമർശിക്കുന്നവരെ ആലിംഗനം ചെയ്ത് അവരെ പ്രോത്സാഹിപ്പിക്കാൻ മനസ്സു കാണിക്കുന്ന ജവഹർലാൽ നെഹ്റുവിനെ ഇന്നത്തെ ഭരണാധികാരികൾക്ക് മാതൃകയാക്കാവുന്നതാണ്,
സർദ്ദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിൽ പുന:രുദ്ധരിച്ച സോമനാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ അന്നത്തെ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്നോട് ആവശ്യപ്പെട്ടപ്പോൾ അതിന് എതിരായ നിലപാട് സ്വീകരിച്ച ജവഹർലാൽ നെഹ്റു മതവും രാഷ്ട്രീയവും രണ്ടാണ് എന്ന സന്ദേശമാണ് നൽകിയത്,മതം രാഷ്ട്രീയത്തിൽ കലർത്താനുള്ളതല്ല എന്ന ഉറച്ച ബോധ്യമാണ് രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കേണ്ടത്,
പണി തീരാതെ പ്രതിഷ്ഠ നടത്താൻ അയോദ്ധ്യയിലേക്ക് പ്രധാനമന്ത്രി പോവുമ്പോൾ അത് രാഷ്ട്രീയ രാമനാണ് എന്നതിൽ തർക്കമില്ല…
നെഹ്റുവിനെ തിരസ്കരിക്കാനും, വിസ്മരിക്കാനും ശ്രമിക്കുന്നത് മോദിയുടെ ഭയം മൂലമാണ്…
ജനാധിപത്യത്തിന് വലിയ പ്രാധാന്യം നൽകിയ ജവഹർ ലാൽ നെഹ്റു ഏകാധിപതികളോട് എന്നും മുഖം തിരിഞ് നിന്ന നേതാവാണ്.
ഹിറ്റ്ലറെയും മുസ്സോളിനിയെയും നേരിൽ കാണാൻ വിസമ്മതിച്ച നേതാവാണ് അദ്ദേഹം.ജനാധിപത്യവും മതേതരത്വവും തകർക്കാൻ ആര് ശ്രമിച്ചാലും അത് സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു…

ഇന്ത്യയുടെ വ്യാകരണം ചമച്ചത് നെഹ്റുവാണ് ആ അടിസ്ഥാന തത്വശാത്രമാണ് ഇന്ത്യയുടെ നിലനിൽപ്പ് എന്ന് സുധാമേനോൻ അഭിപ്രായപ്പെട്ടു…
ചർക്ക ചെയർമാൻ റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു.പി.ടി.അജയ് മോഹൻ, വി.എ.കരിം, പി.കെ നൗഫൽ ബാബു,പി.നിധീഷ്,സാഹിർ ആതവനാട്,മാസ്റ്റർ, ഷമീർ നീറാട്, സലീഖ് പി.മോങ്ങം, സുനിൽ പോരൂർ,റിയാസ് കല്ലൻ,ഷറഫു മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു.