സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; ആരാധനാലയങ്ങളിൽ പ്രവേശനാനുമതി

Breaking News

സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ.ക്ഷേതങ്ങളിലും പള്ളികളിലും മറ്റു ആരാധനാലയങ്ങളിലും പ്രവേശനാനുമതി നൽകി. അതെ സമയം ടി.പി.ആർ അനുസരിച്ച തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ എ,ബി,സി,ഡി എന്നി ക്യാറ്റഗറികളാക്കി തരംതിരിച്ചാണ് നിയന്ത്രണങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളത്. ടി.പി.ആർ ഇരുപത്തിനാലിനു മുകളിൽ ഉള്ള പ്രദേശത്തു ലോക്‌ഡോൺ നിയന്ത്രണങ്ങൾ പഴയത് പോലെ തുടരുകയും ചെയ്യും.


സംസ്ഥാനത്തു ഇന്നുമുതൽ അക്ഷയ കേന്ദ്രങ്ങൾ,ബാങ്കുകൾ, ടെലിവിഷൻ തുടങ്ങി മേഖലകൾക്ക് അനുമതി നൽകിയിട്ടുണ്ട്.എന്നാൽ ബാങ്കുകൾ പ്രവർത്തിക്കാമെങ്കിലും ചൊവ്വ,വ്യാഴം ദിവസങ്ങളിൽ ഇടപാടുകാർക്ക് നേരിട്ട് ബാങ്കിൽ എത്തി ഇടപാടുകൾ നടത്താനാകില്ല.അതുപോലെ ഇൻഡോർ ടെലിവിഷൻ ചിത്രീകരണത്തിനും അനുമതിയുണ്ട് .പരമാവധി അംഗങ്ങളുടെ എണ്ണം കുറച്ചു കൊണ്ടായിരിക്കണം ചിത്രീകരണം.
ഇന്നു മുതല്‍ വിവാഹത്തിനും അനുമതിയുണ്ട്. ഒരു കല്യാണത്തിന് പത്ത് പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. വീഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും.