മുട്ടിൽ മരംമുറി കേസിൽ പുതിയ കണ്ടെത്തലുകളുടെ വനം വകുപ്പ്

Keralam News

വയനാട്: മുട്ടിൽ മരംമുറി കേസിൽ പുതിയ കണ്ടെത്തലുകളുമായി വനം വകുപ്പ് രംഗത്ത്. 106 ഈട്ടി തടികളാണ് മുട്ടിലിൽ മുറിച്ചതെന്ന കണ്ടെത്തലുമായാണ് വനം വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. അതിന്റെ പ്രധാന റിപ്പോർട്ട് മന്ത്രി എ.കെ ശശീന്ദ്രന് വനം വകുപ്പ് കൈമാറി.

തൃശ്ശൂരിൽ 296 മരങ്ങളാണ് ഈട്ടിയും തെക്കുമുൾപ്പടെ മുറിച്ചത് . മറ്റു ജില്ലകളിലെ കണക്കുകൾ പരിശോധിച്ച് വരുകയാണ്.

വനം വകുപ്പിന്റെ പുതിയ കണ്ടെത്തലിൽ റവന്യു പട്ടയ ഭൂമിയിലാണ് മരം മുറിച്ചതെന്നും വന ഭൂമിയിൽ നിന്നും മുറിച്ചില്ലെന്നുമാണ് പറയുന്നത്. വനം വകുപ്പിന്റെ ഈ വിവരങ്ങൾ പ്രത്യക അന്വേഷണ സംഘത്തിന് നൽകും.