നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്റെ പുസ്തകത്തിലുണ്ട്: ലക്ഷ്മിപ്രിയ

Entertainment News

നിരവധി പ്രേക്ഷകരുടെ തന്നോടുള്ള അനേകം ചേദ്യങ്ങളുടെ ഉത്തരം താനെഴുതിയ പുസിതകിത്തില്‍ ഉണ്ടെന്ന് നടി ലക്ഷ്മിപ്രിയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലക്ഷ്മിപ്രിയ ഇക്കാര്യം പറഞ്ഞത്. പുസ്തകത്തിന്റെ കവര്‍ പേജ് പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

ഞാന്‍ എബിവിപി സ്ഥാനാര്‍ഥി ആയോ? ഞാന്‍ അച്ഛനും അമ്മയും ഇല്ലാതെ ആണോ വളര്‍ന്നത്? എനിക്ക് ആരൊക്കെ ഉണ്ടായിരുന്നു?ഞാന്‍ എത്ര വാടക വീടുകളില്‍ താമസിച്ചു? ഞാന്‍ ശരിക്കും മതം മാറിയിട്ടുണ്ടോ? എന്താണ് മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് നേരിടുന്നതെന്ന് ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇതിനെല്ലാത്തിനുമുള്ള ഉത്തരവും താനെഴുതിയ പുസ്തകത്തിലുണ്ടെന്നും ലക്ഷ്മി വ്യക്തമാക്കി.

ഈ പുസ്തകത്തില്‍ തന്റെ രണ്ട് വയസുവുതല്‍ 34 വയസുവരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2019 നവംബര്‍ ഏഴിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇത് പ്രകാശനം ചെയ്യുന്നത് വരെയുള്ള കാര്യങ്ങള്‍. 79 അധ്യായങ്ങളും രണ്ട് അനുബന്ധങ്ങളും ചേര്‍ത്ത് ആകെ 308 പേജുകളാണ് ഉള്ളതെന്നു ലക്ഷ്മി പറഞ്ഞു.

ആമസോണില്‍ പുസ്തകം ലഭ്യമാണെന്നും ഫോണ്‍ നമ്പര്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ലക്ഷ്മി പറഞ്ഞു. ഇതില്‍ തെറ്റായി എന്തെങ്കിലും എഴുതിയിട്ടുണ്ടെന്ന് തോന്നിയാല്‍ നേരിട്ട് വിളിച്ചു പറയുകയോ പരസ്യമായി പേജ് നമ്പര്‍ സഹിതം എഴുതുകയോ ആവാം എന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.