ആനക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; മൂന്ന് പേർ മരിച്ചു

Keralam News

ആനക്കയം : വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം മൂന്നുപേർ മരണപ്പെട്ടു. ഒരു കുടുംബത്തിലെ 3 പേരാണ് മരിച്ചത്. ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്.

മൂന്ന് കുട്ടികളുൾപ്പെടെ പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി അസൻ കൂട്ടി, ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്.

ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്.

മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉള്ളത്. സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.