ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

Breaking International News

രാജ്യദോഹം കുറ്റംചുമത്തിയ ലക്ഷദ്വീപിലെ യുവ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. മുതിര്‍ന്ന നേതാക്കളടക്കം 12 പേര്‍ രാജിവച്ചു. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് അടക്കമുള്ള 12 പ്രവര്‍ത്തകരാണ് രാജിവച്ചത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് യുവ സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തിരുന്നത്
124 അ ,153 ആ എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അയിഷ സുല്‍ത്താന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരെ നടത്തിയ പരാമര്‍ശം ആണ് പരാതിക്ക് അടിസ്ഥാനം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ബയോവെപ്പണ്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി അയിഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്‍കിയത്.
ആ വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അയിഷ സുല്‍ത്താന വ്യക്തമാക്കിരുന്നു.