ഇതിന് പ്രണയത്തിന്റെ ഭാഷ്യം നല്‍കാന്‍ കഴിയില്ല,മനുഷ്യാവകാശ ലംഘനമാണെന്ന് നെന്മാറ സംഭവത്തില്‍ വനിതാ കമ്മീഷന്‍

Breaking News

പാലക്കാട് നെമ്മാറ സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന്‍. സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്നും ഇതിന് പ്രണയത്തിന്റെ ഭാഷ്യം നല്‍കാന്‍ കഴിയില്ലെന്നും പാലക്കാട് വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. 

സാധാരണവും അസ്വാഭാവികവുമായാണ് ഇതിനെ വനിതാ കമ്മീഷന്‍ വിലയിരുത്തിയത്. സാമാന്യയുക്തിക്ക് ചേരുന്ന സംഭവമല്ല ഇത്. സൂര്യപ്രകാശം ഏല്‍ക്കാതെ ഒരു പെണ്‍കുട്ടി പത്ത് വര്‍ഷക്കാലം ആ മുറിക്കുള്ളില്‍, അതു പരിമിത സൗകര്യങ്ങളോട് കൂടി കഴിഞ്ഞുവെന്നത് തന്നെ അസാധാരണമാണ്. ഇത് അറിഞ്ഞയുടന്‍ നെന്മാറ പൊലീസില്‍ വിളിച്ചിരുന്നു. ഉച്ചക്ക് ഒരുമിച്ചിരുന്ന് ഇരുവരും ഭക്ഷണം കഴിക്കുന്ന പതിവാണ്. ഈ കുട്ടി മേജര്‍ ആയതിന് ശേഷമാണ് അടച്ചിട്ട് പ്രണയത്തിന്റെ പേരില്‍ താമസിപ്പിച്ചതെന്ന് കരുതുന്നു. എന്റെ ഇഷ്ടപ്രകാരമാണ് അവിടെ താമസിപ്പിച്ചതെന്ന് കുട്ടി പറഞ്ഞത് നിയമത്തിന്റെ മുന്നില്‍ കുട്ടി പറഞ്ഞാലും അതിലെ ദുരൂഹത നീക്കേണ്ടതുണ്ടതുണ്ട്. കൂട്ടി ഇത്രയും കാലം അവിടെയാണോ താമസിപ്പിച്ചത്?. പുറത്ത് വന്നത് സത്യമായ വാര്‍ത്തകളാണെങ്കില്‍ ആ കുട്ടിക്ക് ഉണ്ടായേക്കാവുന്ന മാനസികമായ, ശാരീരികമായ കാര്യക്ഷമതകുറവുണ്ടാവണം. വെളിച്ചവും പോക്ഷക സംബന്ധമായ ഭക്ഷണവും കിട്ടാത്തത് മൂലമുണ്ടാവുന്ന പ്രശ്‌നങ്ങളാണിവ. ഇതെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള മാനസിക- ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതുണ്ട്.

മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട് ഇവിടെ. പുരുഷന്‍ സ്വാതന്ത്ര്യം അനുവദിക്കുന്നു. പെണ്‍കുട്ടിക്ക് അത് നിഷേധിക്കുന്നു. സ്വമേധയാ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കുട്ടിയേയും കുടുംബത്തേയും നേരിട്ട് പോയി കാണും.സ്ത്രീയെന്ന നിലയില്‍ കുട്ടിക്കുണ്ടാവുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ. പരിമിത സൗകര്യത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് പുറത്ത് വരണം.പൊലീസ് ഇത്രവേഗതയില്‍ തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നുവെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി.