ആധാറുമായി ബന്ധപ്പെട്ട 35 സേവനങ്ങൾ ഇനി മുതൽ സ്മാർട്ട് ഫോണിലും;ആധാർ കാർഡിലെ വിവരങ്ങൾ വീട്ടിലിരുന്ന് തന്നെ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം

Breaking News

ആധാർ കാർഡ് കൈകാര്യം ചെയ്യുന്നതിന് ഓൺലൈനിൽ നിരവധി സേവനങ്ങൾ ലഭ്യമാണ്. ഇപ്പോൾ വീട്ടിലിരുന്ന് തന്നെ ഓൺലൈനായി ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും മാറ്റം വരുത്തുന്നതിനും സാധിക്കും. ഓൺലൈൻ സേവനങ്ങൾ ഉപയോക്താക്കൾക്കിടയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആധാർ ആപ്പിന്റെ അപ്ഡേറ്റഡ് വേർഷൻ പുറത്തിറക്കി. ആധാറുമായി ബന്ധപ്പെട്ട 35 സേവനങ്ങൾ ഇനി മുതൽ ഓൺലൈനായി ഈ ആപ്പിലൂടെ ലഭ്യമാണ്.

പ്രധാനപ്പെട്ട സേവനങ്ങൾ

ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം

ആധാർ സ്റ്റാറ്റസ് ചെക്ക് ചെയ്യാം

യുഐഡി, ഇഐഡി എന്നിവ തിരിച്ചെടുക്കാനുള്ള സംവിധാനം

ആധാർ വേരിഫിക്കേഷൻ സേവനം

രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ/ ഇമെയിൽ അഡ്രസ് എന്നിവ മാറ്റാനും അപ്ഡേറ്റ് ചെയ്യാനുമുള്ള സംവിധാനം.

വിർച്വൽ ഐഡി തയ്യാറാക്കാനുള്ള സംവിധാനം

പേപ്പർരഹിത ഓഫ് ലൈൻ ഇ – വേരിഫിക്കേഷൻ

അടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്താം

രാജ്യത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ ആധാർ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് എം-ആധാർ ആപ്പ് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തത്