ഇന്ധനവില വര്‍ധനവിനെതിരെ തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർ പെട്രോൾ വിതരണ ടാങ്കർ പിടിച്ചെടുത്ത് പ്രതിഷേധം

Breaking News

പെട്രോൾ – ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ചു നരേന്ദ്ര മോദി സർക്കാരിനെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർ പെട്രോൾ വിതരണ ടാങ്കർ പിടിച്ചെടുത്തു. കോൺഗ്രസ് വിൽവട്ടം മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്, യൂത്ത്കോൺഗ്രസ് നേതാക്കളായ ജെലിൻ ജോൺ, വി.എസ്.ഡേവിഡ്, അഡ്വ. വില്ലി ജിജോ, കെ.എസ്.രാജൻ, കെ.വി.ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.അതേസമയം , ഇന്ധനവില വര്‍ധനവിനെതിരെ ഇന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പല പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചിരുന്നു.