പുതുക്കിയ മാനദണ്ഡം അനുസരിച്ച് വാക്‌സിന്‍ വിതരണത്തിന് തയാറെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

Breaking News

പുതുക്കിയ മാനദണ്ഡം അനുസരിച്ച് വാക്‌സിന്‍ വിതരണത്തിന് തയാറെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന കൊവിഡ് മുന്നണി പോരാളികള്‍ക്കായിരിക്കണമെന്നാണ് നിര്‍ദേശം. മുന്നണി പോരാളികള്‍ക്ക് അടിയന്തരമായി രണ്ടാം ഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.