മുട്ടില്‍ മരംമുറി കേസ്,അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ കേന്ദ്രം ഇടപെടുo;വി. മുരളീധരന്‍

Breaking News

മുട്ടില്‍ മരംമുറിയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. വിഷയം കേവലം വയനാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. റവന്യു വകുപ്പിന്റെ അലംഭാവം ഗൗരവമുള്ളത്. വിവാദ ഉത്തരവിറങ്ങിയ വഴി എന്ത് കൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.വിവാദ മരം മുറി നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ ആദിവാസി കോളനികളില്‍ ഉള്‍പ്പെടെയാണ് വി മുരളീധരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം സന്ദര്‍ശനം നടത്തിയത്. മുറിച്ചു മാറ്റിയ ഈട്ടി തടികളുടെ അവശിഷ്ടങ്ങള്‍ നേരില്‍ കണ്ടും ഭൂവുടമകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുമാണ് സന്ദര്‍ശനം. തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ആദിവാസി കുടുംബങ്ങള്‍ ബോധ്യപ്പെടുത്തി.മരം മുറി നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം.