ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇഷാന്ത് ശർമ്മയ്ക്ക് പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കണo;ഹർഭജൻ സിംഗ്

Breaking News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇഷാന്ത് ശർമ്മയ്ക്ക് പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കണമെന്ന് മുൻ താരം ഹർഭജൻ സിംഗ്. ഇഷാന്ത് വിസ്മയിപ്പിക്കുന്ന ബൗളറാണ്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിൽ വലിയ പുരോ​ഗതിയാണ് സിറാജിന്റെ ബൗളിങ്ങിൽ കാണാനായത്.

സിറാജിന്റെ ഇപ്പോഴത്തെ ഫോമും പേസും ആത്മവിശ്വാസവും ഇഷാന്തിനെക്കാൾ സിറാജിന് സാധ്യത നൽകുന്നു. ചാൻസുകൾക്ക് വേണ്ടി വിശന്ന് നിൽക്കുന്ന ബൗളറായാണ് സിറാജിനെ ഞാൻ കാണുന്നത്. അടുത്തിടെ ഇഷാന്തിനെ പരിക്കുകൾ അലോസരപ്പെടുത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകുന്ന താരമാണ് ഇശാന്ത് എന്നതിൽ ഒരു സംശയവും ഇല്ല. എന്നാൽ നിലവിൽ സിറാജാണ് മികച്ച ചോയിസ്. ക്രീസിൽ പച്ചപ്പുണ്ടെങ്കിൽ സിറാജിൻ്റെ ആക്രമണത്തിന് മൂർച്ച കൂടും അതുകൊണ്ട് തന്നെ ഇഷാന്തിനു പകരം സിറാജിനെ കളിപ്പിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നും ഹർഭജൻ പറഞ്ഞു.