നാവ് സൂക്ഷിക്കുന്നത് നല്ലതാണ് അല്ലെങ്കില്‍ വരും നാളുകളില്‍ അത് ബോധ്യപ്പെടുത്തും,ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന് ബിജെപിയുടെ ഭീഷണി

Breaking News

ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന് ബിജെപിയുടെ ഭീഷണി. ബിജെപി ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി മുത്തുക്കോയയാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ത്താഫ് ഹുസൈന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.നാവ് സൂക്ഷിക്കുന്നത് നല്ലതാണ്’, ‘അല്ലെങ്കില്‍ വരും നാളുകളില്‍ അത് ബോധ്യപ്പെടുത്തും’ എന്നിങ്ങനെയാണ് കെ പി മുത്തുക്കോയയുടെ പരാമര്‍ശങ്ങള്‍. വ്യാഴാഴ്ചയായിരുന്നു അല്‍ത്താഫ് ഹുസൈന്‍. ഐഷ സുല്‍ത്താന, എന്നിവരുള്‍പ്പെട്ടവര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഇതിനിടെ ബിജെപി ദേശീയ ഉപാധ്യക്ഷ്ന്റെ അധ്യക്ഷന്റേതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തെ കുറിച്ചുള്ള പരാമര്‍ശം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നാവ് സൂക്ഷിക്കുക എന്ന തരത്തില്‍ മുന്നറിയിപ്പ് എന്നാണ് അല്‍ത്താഫിന്റെ വാദം.അതിനിടെ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു. ബയോ വെപ്പണ്‍ പ്രയോഗം എന്ന പരാമര്‍ശത്തിന്റെ പേരിലാണ് കവരത്തി പൊലീസാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.