സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു വിനോദ സഞ്ചാര കേന്ദ്രo;നിയമസഭയില്‍ മുഹമ്മദ് റിയാസ്

Breaking News

സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും ആരംഭിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആഭ്യന്തര വിനോദ സഞ്ചാരത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ പ്രചാരണം നടത്തും. 2025 ഓടെ 20 ലക്ഷം വിനോദ സഞ്ചാരികളെ സംസ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

തീര്‍ത്ഥാടന വിനോദ സഞ്ചാര പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും. മലപ്പുറം ജില്ലയില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ സ്മാരകങ്ങള്‍ കോര്‍ത്തിറക്കി വിനോദ സഞ്ചാര പദ്ധതികള്‍ ആവിഷ്‌കരിക്കും. ഹൗസ് ബോട്ട്, ഹോം സ്റ്റേ, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസ്റ്റ് ബസ്സുകളിലെ ജീവനക്കാര്‍ എന്നിവരുടെ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.