കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബുവിനെതിരെ ഗവർണർക്ക് പരാതി

Breaking News

 കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ ചന്ദ്രബാബുവിനെതിരെ ഗവർണർക്ക് പരാതി. 2017 ലാണ് ഗവർണറായിരുന്ന പി സദാശിവം, തമിഴ്നാട് കാർഷിക സർവകലാശാലയിലെ പ്ലാനിങ് ആൻഡ് മോണിറ്ററിങ് വകുപ്പ് മേധാവിയായിരുന്ന ഡോ. ചന്ദ്രൻ ബാബുവിനെ വൈസ് ചാൻസലർ ആയി നിയമിക്കുന്നത്.

അന്ന് ചീഫ് സെക്രട്ടറി കെ എം എബ്രഹാം അടങ്ങിയ സെലക്ഷൻ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. എന്നാൽ ചന്ദ്രബാബു നൽകിയ ബയോഡേറ്റ വിശദമായി പരിശോധിക്കാതെയായിരുന്നു സെലക്ഷൻ  കമ്മറ്റിയുടെ നടപടി എന്നാണ് ആക്ഷേപം.

ചന്ദ്ര ബാബുവിന്റെ ബയോഡാറ്റയിൽ  ഗവേഷണങ്ങൾക്കായി 10.8 കോടി രൂപ കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോ ടെക്നോളജി അനുവദിച്ചതായി പറയുന്നു. അത്തരത്തിലൊരു പദ്ധതിയും നിലവിലില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. നോർത്ത് കരോലിന അടക്കമുള്ള മൂന്ന് വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ബയോഡാറ്ററിയിൽ പറയുന്നുണ്ടെങ്കിലും സർവലാശാലകളുടെ മറുപടി ഇത് തള്ളുകയാണ്.