ഓപ്പറേഷൻ പി ഹണ്ട്; മകന്‍ പ്രതിയായതറിഞ്ഞ് അമ്മ ഹൃദയംപൊട്ടി മരിച്ചു

Breaking News

 ഓപ്പറേഷൻ പി ഹണ്ടിൽ മകന്‍ പ്രതിയായതറിഞ്ഞ് അമ്മ ഹൃദയംപൊട്ടി മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ആരോപണ വിധേയനായ യുവാവിന്റെ വീട്ടിൽ ശനിയാഴ്ച പൊലീസ് പോയിരുന്നു. ഞായറാഴ്ച രാവിലെ 2 വാഹനങ്ങളിൽ പൊലീസ് സംഘം വീണ്ടും ചെന്നു. യുവാവിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു.

ഈ സംഭവത്തിനു ശേഷം അസ്വസ്ഥതയിലായിരുന്ന മാതാവ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതമുണ്ടായി മരിച്ചു. ഫോൺ പൊലീസ് അനാവശ്യമായി കസ്റ്റഡിയിൽ എടുത്തെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഞായറാഴ്ച ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.