കോവിഡ് മൂന്നാം തരംഗം;കുട്ടികൾക്ക് വൈറസ് പകർന്നു കിട്ടാതിരിക്കാൻ മാതാപിതാക്കൾ പൂർണമായും വാക്സിനേഷൻ എടുക്കണം

Breaking News

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാമെങ്കിലും അവർക്ക് മാത്രമായിരിക്കില്ല അപകട സാധ്യതയെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് അഭിപ്രായപ്പെടുന്നു. ജനിതകവ്യതിയാനം സംഭവിച്ച് കൂടുതൽ ശക്തമായ വൈറസ് വകഭേദങ്ങൾ വാക്സീൻ എടുക്കാത്തവരെ പിടികൂടാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിക്കാത്ത ഒരു വിഭാഗം 18 വയസ്സിനു താഴെയുള്ള കുട്ടികളാണ്.

മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ സുരക്ഷിരാക്കി നിർത്താൻ ഇനി പറയുന്ന മുൻകരുതലുകൾ എടുക്കേണ്ടതാണ്.

1. കുട്ടികൾക്ക് വൈറസ് പകർന്നു കിട്ടാതിരിക്കാൻ മാതാപിതാക്കൾ പൂർണമായും വാക്സിനേഷൻ എടുക്കണം.

2. കുട്ടികൾ പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ആരോഗ്യകരമായ ഭക്ഷണം അവരുടെ പ്രതിരോധശേഷി വളർത്തും.

3. സ്കൂളുകൾ തുറന്നാലും ഉടനെ കുട്ടികളെ അയക്കരുത്.

4. കുട്ടികളുടെ കൈകൾ എപ്പോഴും വൃത്തിയാക്കിയും അണുവിമുക്തമാക്കിയും വയ്ക്കുക. കോവിഡ് സുരക്ഷാ മുൻകരുതലുകളെ പറ്റി അവരെ പഠിപ്പിക്കുക; അവ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.