പത്ത് വര്‍ഷമായി കണ്‍മുന്നിലുണ്ടായിട്ടും കാണാന്‍ കഴിയാതിരുന്ന സജിതയെ കണ്‍നിറയെ കാണാന്‍ മാതാപിതാക്കള്‍ എത്തി

Breaking News

പത്ത് വര്‍ഷമായി കണ്‍മുന്നിലുണ്ടായിട്ടും കാണാന്‍ കഴിയാതിരുന്ന മകളെ കണ്‍നിറയെ കാണാന്‍ മാതാപിതാക്കള്‍ എത്തി.  സജിതയുടെ മാതാപിതാക്കളായ ശാന്തയും വേലായുധനുമാണ് വാടകവീട്ടില്‍ എത്തി മകളെ കണ്ടത്. മകള്‍ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാന്‍ കഴിയാതെ, എവിടെപ്പോയെന്ന ചിന്തയില്‍ ഉരുകി ജീവിച്ചിരുന്ന ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് സജിതയുടെ വാടകവീട്ടിലെത്തിയത്.

അയിലൂര്‍ സ്വദേശി റഹ്മാനാണ് കാമുകിയെ സ്വന്തം മുറിക്കുള്ളിച്ചില്‍ ഒളിപ്പിച്ച് താമസിപ്പിച്ചത്.10 വര്‍ഷം മുന്‍പ് മകളെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്നാണ് കൂടിക്കാഴ്ച. മൂന്നുമാസം മുന്‍പാണ് സജിതയും റഹ്മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.