മ്യാൻമറിൽ വിമാനാപകടം;മരണം 12 ആയി

Breaking News

മ്യാൻമറിൽ സൈനിക വിമാനം തകർന്നുവീണു പ്രശസ്ത ബുദ്ധമത സന്യാസി ഉൾപ്പെടെ 12 പേർ മരിച്ചു. വ്യാഴാഴ്ച സെൻട്രൽ മാൻഡലെ പ്രവിശ്യയിലായിരുന്നു അപകടമുണ്ടായത്. പൈലറ്റും ഒരു യാത്രക്കാരനും രക്ഷപ്പെട്ടതായും ഇവരെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. രാജ്യ തലസ്ഥാനമായ നയ്പിഡോയിൽ നിന്നു പ്യിൻ ഓ ല്വിൻ എന്നറിയപ്പെടുന്ന മെയ്‌മ്യോയിലേക്കു പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പ്യിൻ ഓ ല്വിനിലെ അനിശാഖൻ വിമാനത്താവളത്തിൽ ഇറങ്ങവെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു പ്രാഥമിക സൂചന