കൊച്ചിയില്‍ പട്ടാപ്പകല്‍ പൊതുവഴിയില്‍ കക്കൂസ് മാലിന്യം തള്ളി

Breaking News

കൊച്ചിയില്‍ പട്ടാപ്പകല്‍ പൊതുവഴിയില്‍ കക്കൂസ് മാലിന്യം തള്ളി. കളമശ്ശേരി പ്രീമിയറിലാണ് കക്കൂസ് മാലിന്യം തള്ളിയത്. വളരെ തിരക്കുള്ള ജംഗ്ഷനാണ് സാധാരണ പ്രീമിയര്‍. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം തിരക്ക് കുറവാണ്. ബ്രഹ്മപുരം പോലുള്ള സ്ഥലത്തില്‍ മാലിന്യം സംസ്കരിക്കാന്‍ സൗകര്യമുണ്ട്. മുന്‍പ് കൊച്ചിയില്‍ രാത്രിയില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെ പൊലീസ് പരിശോധന പതിവാക്കിയിരുന്നു. ദൃശ്യങ്ങള്‍ സഹിതം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് സംഭവം അന്വേഷിക്കാന്‍ അനാസ്ഥ കാണിക്കുന്നുവെന്നും വിവരം.