സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു

Breaking News

 സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു. ജൂൺ 16 മുതലാണ് നിർത്തിവെച്ച ട്രെയിനുകൾ ഓടി തുടങ്ങുക. ഒമ്പത് ട്രെയിനുകളുടെ സർവീസാണ് പുനരാരംഭിക്കുന്നത്. ജൂൺ 16,17 തീയതികളിലായി ഒമ്പത് ട്രെയിനുകൾ സർവീസ് ആരംഭിക്കും. അതേസമയം ഇപ്പോൾ പുറത്തിറക്കിയ പട്ടികയിൽ സംസ്ഥാനത്തിന് അകത്ത് സർവീസ് ആരംഭിക്കുന്ന ട്രെയിനുകളില്ല. സംസ്ഥാനത്തുനിന്ന് സർവീസ് ആരംഭിക്കുന്ന അയൽ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് ജൂൺ 16 മുതൽ ഓടിത്തുടങ്ങുക.

മംഗലാപുരം – കോയമ്പത്തൂർ – മംഗലാപുരം, മംഗലാപുരം – ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം – ചെന്നൈ – മംഗലാപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം – ചെന്നൈ വീക്കിലി സൂപ്പര് ഫാസ്റ്റ്, ചെന്നൈ – ആലപ്പുഴ – ചെന്നൈ സൂപ്പർ ഫാസ്റ്റ്, മൈസൂരു – കൊച്ചുവേളി – മൈസൂരു എക്സ്പ്രസ്സ്, ബാംഗ്ലൂര് – എറണാകുളം – ബാംഗ്ലൂര് സൂപ്പർ ഫാസ്റ്റ്, എറണാകുളം – കാരൈക്കൽ – എറണാകുളം എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സർവീസ് പുനരാരംഭിക്കുന്നത്.