സുന്ദരി സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ചെമ്പൻ വിനോദ്;ക്യാപ്‌ഷൻ കയ്യടി നേടി വിനയ് ഫോർട്ട്

Breaking News

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് നടൻ ചെമ്പൻ വിനോദ്. ഇരുവരും നല്ല സുഹൃത്തുക്കളെ പോലെ പോസ് ചെയ്ത ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. സണ്ണി മധുരരാജയിൽ ഒരു നൃത്തം അവതരിപ്പിച്ചത് മുതൽ മലയാളി താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.ഇപ്പോൾ ഫോട്ടോയ്‌ക്കൊപ്പം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് അതിന് ലഭിച്ച ക്യാപ്‌ഷനാണ്. ഒരുപിടി സിനിമാ സുഹൃത്തുക്കൾ ചെമ്പന്റെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ സാധാരണ ഗതിയിൽ ക്യാപ്‌ഷൻ മേഖലയിൽ അധികം കൈവയ്ക്കാത്ത വിനയ് ഫോർട്ട് ട്രോഫി അടിക്കുന്ന ക്യാപ്‌ഷനുമായി എത്തിയിരിക്കുകയാണ്.’മച്ചാനെ, ഇത് പോരെ അളിയാ’ എന്നാണ് വിനയ് കുറിച്ചിരിക്കുന്നത്.