പാട്ടിൽ അൽപ്പം കമ്പമുള്ള കൂട്ടത്തിലാണോ?കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ പാടേണ്ടി വരും, ഇത് കമ്പം പോലീസ് സ്റ്റൈൽ

Breaking News

പാട്ടിൽ അൽപ്പം കമ്പമുള്ള കൂട്ടത്തിലാണോ? ഇനി അല്ലെങ്കിലും കുഴപ്പമില്ല. കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ പാടേണ്ടി വരും, ഇത് കമ്പം പോലീസ് സ്റ്റൈൽ. ശകാരവും പിഴയടപ്പിക്കലും എല്ലാം പയറ്റിയിട്ടും കോവിഡ് ചട്ടം ലംഘിക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ കമ്പം പോലീസ് കണ്ടെത്തിയ മാർഗമാണ് അവരെക്കൊണ്ട് പാട്ടുപാടിക്കുക എന്നത്.കമ്പം നോർത്ത് സർക്കിൾ ഇൻസ്‌പെക്ടർ ശിലൈമണിയുടെ ഐഡിയയാണിത്.

ഇക്കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ ഇതുവരെ കാണാത്ത കാഴ്ചയാണ് അരങ്ങേറിയത്. നിയമലംഘകരെ അകലംപാലിച്ച് ഇരുത്തി. ശേഷം അടുത്തുള്ള അമ്പലത്തിലെ നാദസ്വരക്കച്ചേരിക്കാരെ വിളിച്ച് ഒരു മണിക്കൂറിനടുത്ത് നീണ്ട കച്ചേരി. കോവിഡ് നിയമലംഘകർ ഇതിനിടയിൽ പാട്ടുപാടുകയും വേണം.