ഇന്ധനവില വർദ്ധനവിന് എതിരേ കമുകിൻ പാളയിൽ ഇരുന്ന് കെട്ടി വലിച്ച് പ്രതിഷേധം

Breaking News

 ഇന്ധനവില വർദ്ധനവിന് എതിരേ കമുകിൻ പാളയിൽ ഇരുന്ന് കെട്ടി വലിച്ച് വേറിട്ട പ്രതിഷേധം. മലപ്പുറം വണ്ടൂരിൽ കെ എസ്‌ യുക്കാർ ആണ് കമുകിൻ പാളയിലൂടെ വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ചത്.

‘പെട്രോളിന് സെഞ്ച്വറി, പാവപ്പെട്ടവന് ഇഞ്ച്വറി, പ്രധാനമന്ത്രിക്ക് പുഞ്ചിരി’, ‘മഹാമാരിക്കാലത്തെ കേന്ദ്രസർക്കാരിന്റെ പകൽ കൊള്ള നിർത്തുക’ എന്നിങ്ങനെയുള്ള പ്ലക്കാർഡുകളുമായാണ് കെ എസ് യുക്കാർ പ്രതിഷേധം നടത്തിയത്. കമുകിൻ പാളയിൽ ഹെൽമറ്റ് ധരിച്ചിരുന്ന് കെട്ടി വലിച്ചാണ് പ്രതിഷേധിച്ചത്.ഇന്ധനവില വർദ്ധനയ്ക്ക് എതിരെ കെ പി സി സിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.