പതിവ് തെറ്റിയില്ല; ഇന്ധനവില വീണ്ടും കൂട്ടി

Breaking News

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് കൂട്ടിയത്.തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില. ഡീസലിന് 93.19 രൂപയും. കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 95 രൂപ 96 പൈസയും ഡീസലിന് 91 രൂപ 43പൈസയുമാണ് പുതുക്കിയ വില.കോഴിക്കോട് പെട്രോളിന് 96 രൂപ 26 പൈസയും ഡീസലിന് 91രൂപ 74 പൈസയുമായി വർധിച്ചു.ഈ മാസം മാത്രം ഇത് എട്ടാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ പെട്രോളിന് പതിനൊന്ന് രൂപ വർധിപ്പിച്ചു. 37 ദിവസത്തിനിടെ 22 തവണയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്.