ജനസംഖ്യാ നിയന്ത്രണത്തിന് മാന്യമായ കുടുംബാസൂത്രണം നയം സ്വീകരിക്കണമെന്ന് മുസ്‌ലിങ്ങളോട് അസം മുഖ്യമന്ത്രി

Breaking News

ജനസംഖ്യാ നിയന്ത്രണത്തിന് മാന്യമായ കുടുംബാസൂത്രണം നയം സ്വീകരിക്കണമെന്ന് മുസ്‌ലിങ്ങളോട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ദാരിദ്ര്യവും ഭൂമി കൈയേറ്റവും ഇല്ലാതാക്കാന്‍ ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് മുസ്‌ലിം സ്ത്രീകളെ ബോധവത്കരിക്കാന്‍ മുസ്‌ലിം സംഘടനകളുമായി പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടിയേറ്റക്കാരായ മുസ്‌ലിങ്ങള്‍ കുടുംബാസൂത്രണം നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ദാരിദ്ര്യം ഇല്ലാതാക്കാനാകുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. പല സ്ഥലങ്ങളിലും ജനങ്ങള്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കാന്‍ കാരണം ജനസംഖ്യാ വര്‍ദ്ധനവാണെന്നും, ഇത്തരത്തില്‍ കൈയ്യേറിയ ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.