അടിയന്തിര ചികിത്സയ്ക്ക് അലോപ്പതി പിന്തുണച്ച് ബാബ രാംദേവ്

Breaking News

അടിയന്തിര ചികിത്സയ്ക്ക് അലോപ്പതി ഉത്തമമാണെന്നും ആയുർവേദവും യോഗയും ‘ജീവിതശൈലി’, ‘ജനിതക’, ‘ഭേദപ്പെടുത്താനാവാത്ത’ രോഗങ്ങളിൽ ഫലപ്രദമാണെന്നും ബാബ രാംദേവ് പറഞ്ഞു. “അടിയന്തിര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും, അലോപ്പതിയാണ് ഉത്തമമെന്നും അതിൽ രണ്ടാമതൊരു അഭിപ്രായമില്ലെന്നും,” യോഗ ഗുരു അറിയിച്ചു.

‘ജീവിതശൈലി’, ‘ജനിതക’, ‘ഭേദപ്പെടുത്താനാവാത്ത’ രോഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ ഇവ രണ്ടും ഫലപ്രദമാണെന്ന് അദ്ദേഹം ആയുർവേദത്തെയും യോഗയെയും പിന്തുണച്ചു. “ആയുർവേദവും യോഗയും ജീവിതശൈലി, ജനിതക”, “ഭേദപ്പെടുത്താനാവാത്ത” രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നതിൽ ഫലപ്രദമാണ്. നൂറ്റാണ്ടുകളായി ഇത് അറിയപ്പെടുന്ന വസ്തുതയാണ്, ഇതിൽ സംശയമില്ലെന്നും, “രാംദേവ് കൂട്ടിച്ചേർത്തു.

അലോപ്പതിയെ ‘മണ്ടൻ ശാസ്ത്രം’ എന്ന് വിളിച്ചതിന് ശേഷം അദ്ദേഹവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു യോഗ ഗുരു. യോഗ ഗുരു ഡോക്ടർമാരെയും പ്രശംസിച്ചു. “ഡോക്ടർമാർ ദേവദൂതന്മാരാണ്. അവർ ഈ ഭൂമിയിൽ മനുഷ്യർക്ക് ഒരു അനുഗ്രഹമാണ്. നമുക്ക് ഒരു സംഘടനയുമായും ശത്രുക്കളാകാൻ കഴിയില്ല. ആരെങ്കിലും ഒരു തെറ്റ് ചെയ്താൽ അത് ഒരു വ്യക്തിയുടെ തെറ്റാണ് അല്ലാതെ ‘പതി’യുടേതല്ല,” യോഗ ഗുരു വിശദികരിച്ചു.