രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിലെ കുറവ് തുടരുന്നു

Breaking News

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിലെ കുറവ് തുടരുന്നു. 24 മണിക്കൂറിനിടയിൽ 91,701 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,403 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 3,63,079 ആയി ഉയർന്നു. 11,21,671 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതുവരെ രോഗം ബാധിച്ചത് 2,92,74,823 പേർക്കാണ്. 2,77,90073 പേർ ആകെ രോഗമുക്തരായി. പ്രതിദിന കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പ്രതിദിന മരണനിരക്കിൽ നേരിയ കുറവ് മാത്രമാണ് രാജ്യത്തുള്ളത്. 24,60,85,649 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.