കര്‍ഷക സമരത്തിനിടെ യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Breaking News

കര്‍ഷക സമരത്തിനിടെ യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുഖ്യപ്രതി അനില്‍ മല്ലിക്കാണ് അറസ്റ്റിലായത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാനായി ഹരിയാനയുടെയും ഡല്‍ഹിയുടേയും അതിത്തിയിലെത്തിയപ്പോഴാണ് പശ്ചിമ ബംഗാള്‍ സ്വദേശിനിയായ യുവതി ബലാത്സംഗത്തിനിരയായത്. ഏപ്രില്‍ 10ന് ഇവര്‍ വീട്ടില്‍ തിരിച്ചെത്തി. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് യുവതിയെ ഏപ്രില്‍ 26ന് ഝജ്ജാര്‍ ജില്ലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഏപ്രില്‍ 30ന് ഇവര്‍ മരിച്ചു. ഇതിന് ശേഷമാണ് മകള്‍ ലൈംഗിക പീഡനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.