വയനാട്ടില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയും മരിച്ചു

Breaking Crime News

വയനാട്ടില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പലം കാവാടം പത്മലയത്തില്‍ റിട്ട. അധ്യാപകനായ കേശവന്റെ ഭാര്യ പത്മാവതി (70)യാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കേശവന്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. നെല്ലിയമ്പലത്ത് ഇന്നലെയാണ് ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം വൃദ്ധ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മോഷണ ശ്രമത്തിനിടെയാകാം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.