പതഞ്ജലി പുറത്തിറക്കുന്ന കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

Breaking News

ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കുന്ന കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. ഗുണവിലനിലവാരം ഉറപ്പിക്കുന്ന പരിശോധനയില്‍ ഉത്പ്പന്നം ഗുണമേന്‍മയില്ലെന്ന് കണ്ടെത്തുകയായിരുന്നു. തഞ്ജലിയുടെ സിംഗാനിയ ഓയില്‍ മില്‍ നല്‍കിയ അഞ്ച് സാംപിളുകളാണ് സര്‍ക്കാര്‍ പരിശോധിച്ചത്. മെയ് 27ന് അല്‍വാറിലെ ഫുഡ് സേഫ്റ്റി അന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റിയുടെ ലാബിലാണ് പരിശോധന നടന്നത്.

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതോടെ രാജസ്ഥാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചേക്കും. ഉത്പ്പന്നം മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ് സൂചന. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ പതഞ്ജലി തയ്യാറായിട്ടില്ല. ക്വാളിറ്റിയില്‍ ഏറ്റവും മികച്ചതാണ് തങ്ങളുടെ ഉത്പ്പന്നങ്ങളെന്നാണ് കമ്പനിയുടെ അവകാശ വാദം. നേരത്തെ നോര്‍ത്ത് ഇന്ത്യയിലെ മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു.