സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചു ; കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു

Breaking News

കാമുകൻ കാമുകിയെ തീ കൊളുത്തി കൊന്നു. കൊല്ലം ഇടമുളക്കൽ സ്വദേശിയായ ആതിരയെയാണ് കാമുകനായ ഷാനവാസ് തീ കൊളുത്തി കൊന്നത്. ഇരുപത്തെട്ട് വയസ്സാണ് കൊല്ലപ്പെട്ട ആതിരക്ക്. ആതിര സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ചെയ്തിട്ടതിന്റെ പേരിലാണ് ഷാനവാസ് ആതിരയെ തീ കൊളുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വൈകീട്ടാണ് ഈ അക്രമസംഭവം നടന്നത്.