കളളവാറ്റ് പിടികൂടി; കള്ളനോട്ട് കൊണ്ട് പെറ്റിയടച്ച് ബന്ധു

Breaking News

കള്ളവാറ്റ് നിര്‍മ്മാണത്തിനിടെ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തിന് ലഭിച്ചത് കള്ളനോട്ട്. വാറ്റുകാരന്റെ ബന്ധുവാണ് കള്ളനോട്ട് കൊണ്ട് പെറ്റി അടച്ചത്. തിരുവനന്തപുരം കുതിരവിളയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇവിടെ റെയിഡുമായി എത്തിയത്. സ്ഥലത്ത് നിന്ന് ചാരായo എക്‌സൈസ് കണ്ടെത്തി. കുതിരവിള ഹുസൈന്‍ പിടിയിലാവുകയും ചെയ്തു. ഇതിനിടെ നിരോധിത പാന്‍മസാല ജലീലിന്റെ പക്കല്‍ നിന്നും എക്‌സൈസ് കണ്ടെത്തി. ഇതോടെ ഇയാള്‍ക്കെതിരെ കോപ്ട നിയമപ്രകാരം 200 രൂപ പിഴ ചുമത്തി. ഈ പിഴയാണ് കള്ളനോട്ട് കൈമാറി ജലീല്‍ തീര്‍പ്പാക്കിയത്. എന്നാല്‍ നോട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് അസ്വാഭാവികത തോന്നി. തുടര്‍ന്ന് ഇയാളുമായി വെഞ്ഞാറമൂട് ബാങ്കിലെത്തി എക്‌സൈസ് കള്ളനോട്ടാണെന്ന് ഉറപ്പിച്ചു.

ഇയാള്‍ടെ പക്കല്‍ നിന്നും 200 ന്റെ ഒരു കെട്ട് നോട്ടും 500 ന്റെ മറ്റൊന്നും കണ്ടെത്തിയിട്ടുണ്ട്. ഉച്ചയോടെ ഇയാള്‍ടെ ബന്ധുവിനെയും കല്ലറയില്‍ നിന്നും കള്ളനോട്ടുമായി പാങ്ങോട് പൊലീസ് പിടികൂടി. വ്യാപാരികളുടെ പരാതിയിലാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. ജലീലിനെ എക്‌സൈസ് വെഞ്ഞാറമൂട് പോലീസിനെ കൈമാറിയിട്ടുണ്ട്.