മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സർക്കാരല്ല മുഖ്യമന്ത്രി പിണറായി വിജയൻ

Breaking News

മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സർക്കാരല്ലെന്നും മദ്രസ മാനേജുമെന്‍റുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിച്ചാണ് സർക്കാർ മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നൽകുന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്. വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ഫാക്ട് ചെക്ക് ടീം വിഷയം രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.