ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല;11 വർഷം കാമുകന്റെ വീട്ടിലെ ഒറ്റമുറിയിൽ ഒളിവിൽ കഴിഞ്ഞ റഹ്മാന്റെ പ്രതികരണം

Breaking News

നെന്മാറ അയിലൂരിൽ യുവതിയെ 11 വർഷം സ്വന്തം വീട്ടിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി റഹ്മാനും സജിതയും. ഇനിയെങ്കിലും സമാധാനത്തോടെ ഒന്നിച്ചു ജീവിക്കണമെന്നാണ് ഇരുവരും പറഞ്ഞത്. പ്രണയം പുറത്തറിഞ്ഞാൽ ബന്ധുക്കൾ എങ്ങനെ പ്രതികരിക്കും എന്ന ഭയമാണ് 11 വർഷം ഒളിവിൽ കഴിയാൻ കാരണമെന്നും ഇരുവരും പറയുന്നു.  അവിശ്വസനീയമായ ഈ വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് അയിലൂരിലെ വീട്ടിലേക്ക് എത്തുന്നത്.

ഒരിക്കലും ഒറ്റമുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിവരണമെന്ന് തോന്നിയിരുന്നില്ല. ഭക്ഷണമെല്ലാം കിട്ടിയിരുന്നു. ഇക്കയില്ലാതെ വീട്ടിൽനിന്ന് ഇറങ്ങില്ലെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോൾ ഹാപ്പിയായിട്ടാണ് ജീവിക്കുന്നത്. സജിത പറഞ്ഞു.

ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല. ഇത്രയും വർഷം ഇങ്ങനെ താമസിച്ചത് എന്തിനെന്ന  ചോദ്യത്തിന് റഹ്മാൻ നൽകിയ മറുപടിയാണിത്. ഈയടുത്ത് വീട്ടിൽനിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാൻ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവൾക്ക് നൽകിയിരുന്നത്റഹ്മാൻ പറഞ്ഞു.