യുഎഇയിൽ ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനം ഓടിച്ചാൽ പിടിവീഴും

Breaking News

ദുബായിൽ നിരവധി ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണിത്. പവർ ബൂസ്റ്ററുകളും വാഹനങ്ങളിൽ ഘടിപ്പിക്കുന്ന സൈലൻസറുകൾ പരിഷ്‌ക്കരിക്കുന്നതുമൊക്കെയാണ് ഇത്തരത്തിൽ വാഹനത്തിൽ നിന്ന് വലിയ ശബ്ദം കേൾക്കാൻ കാരണം. ഇതിനെതിരെ ഈ വർഷത്തിന്റെ തുടക്കത്തിൽ റസിഡൻഷ്യൽ ഏരിയകളിലൂടെ വാഹനമോടിക്കുമ്പോൾ ശബ്ദ മലിനീകരണമുണ്ടാക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ ദുബായ് പൊലീസ് പ്രചരണം നടത്തിയിരുന്നു.

ഇതിനെ തുടർന്ന് മോട്ടോർ ബൈക്കുകൾ ഉൾപ്പെടെ അനധികൃതമായി പരിഷ്‌കരിച്ച 1422 വാഹനങ്ങൾ ദുബായ് പൊലീസ് കണ്ടുകെട്ടി. അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും ബൈക്ക് സ്റ്റണ്ടുകളും മറ്റും നടത്തുന്നവരെയും പിടികൂടുന്നതിന് വേണ്ടിയുള്ള ഒരു കാമ്പെയ്‌ൻ ആണിത്. “ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കും പിഴ ചുമത്തുകയും റോഡ് സുരക്ഷ നിലനിർത്തുകയും റോഡ് അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കുകയുമാണ് ഈ ക്യാമ്പെയ്നിന്റെ ലക്ഷ്യമെന്ന് ” ദുബായ് പൊലീസിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് അൽ മസ്രൂയി പറഞ്ഞു.