വൃക്കരോഗിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സക്കായി ലഭിച്ച തുക ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായി

Breaking News

വൃക്കരോഗിയായ ആലപ്പുഴ സ്വദേശിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സക്കായി ലഭിച്ച തുക ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായി. ആലപ്പുഴ അര്‍ത്തുന്‍കല്‍ സ്വദേശി സേവ്യര്‍ ജോര്‍ജിന്റെ അക്കൗണ്ടില്‍ നിന്നാണ് 1,75,000 (ഒരുലക്ഷത്തി എഴുപത്തിയയ്യായിരം രൂപ) നഷ്ടമായത്. Paytm മുഖാന്തരം ട്രാന്‍സ്ഫര്‍ നടന്നതായാണ് കണ്ടെത്തലെങ്കിലും കുടുംബത്തിന് ഇത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. സംഭവത്തില്‍ അര്‍ത്തുന്കല്‍ പൊലീസ് കേസെടുത്തു. ഇരു വൃക്കകളും തകരാറിലായി മരണത്തെ മുഖാമുഖം കണ്ട സേവ്യര്‍ എന്ന ചെറുപ്പക്കാരന്റെ ജീവന്‍ തിരിച്ചുപിടിക്കാന്‍ നാടാകെ ഒന്നിച്ചാണ് മുന്നിട്ടിറങ്ങിയത്.