ലക്ഷദ്വീപില്‍ ഭക്ഷ്യധാന്യ വിതരണം ഉറപ്പുവരുത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

Breaking News

ലക്ഷദ്വീപില്‍ ഭക്ഷ്യധാന്യ വിതരണം ഉറപ്പുവരുത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹടചര്യത്തില്‍ ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ദ്വീപിലെ നിവാസികള്‍ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് കാണിച്ച് അമിനി ദ്വീപ് സ്വദേശി കെ കെ നിഹാസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

എന്നാല്‍ ലക്ഷദ്വീപില്‍ ഭക്ഷ്യക്ഷാമം ഇല്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പിഎംകെജിവൈ പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. ലക്ഷദ്വീപില്‍ അരിക്കു പുറമേ എന്തെല്ലാം ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് രേഖമൂലം കോടതിയെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നിതിനായി മറ്റിവെച്ചു.