പി എസ് സി നിയമന ശുപാർശ നൽകിയ എല്ലാ അധ്യാപകരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Breaking News

  പി എസ് സി നിയമന ശുപാർശ നൽകിയ എല്ലാ അധ്യാപകരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലാസുകൾ തുടങ്ങുന്നതിന് മുൻപ് തന്നെ നിയമിക്കാനുള്ള നടപടി ആലോചിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു

കുണ്ടറ എംഎൽഎ പിസി വിഷ്ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിഎസ് സി നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികൾ കഴിഞ്ഞ ഒന്നര വർഷമായി പുറത്ത് നിൽക്കുകയാണ്. കോവിഡ് കാരണം സ്കൂളുകൾ തുറക്കാത്തതിനാലാണ് നിയമനം നടത്താത്തത്. ഇതിലാണ് മുഖ്യമന്ത്രി വ്യക്തത വരുത്തിയത്. സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ നിയമന ശുപാർശ ലഭിച്ച എല്ലാവർക്കും അധ്യാപക നിയമനം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.