മുട്ടില്‍ വനംകൊള്ള;മാഫിയകളെ സഹായിക്കാന്‍ ഉത്തരവിറക്കുന്ന ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്റേത;വി മുരളീധരന്‍

Breaking News

 മുട്ടില്‍ വനംകൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ ചെറിയ ഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നുതെന്ന് അദ്ദേഹം പറഞ്ഞു. മാഫിയകളെ സഹായിക്കാന്‍ ഉത്തരവിറക്കുന്ന ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് വി മുരളീധരന്‍ പറഞ്ഞു.

ആദ്യ പിണറായി സര്‍ക്കാരിന്റെ വനം മന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊള്ള നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തട്ടിപ്പിന് ഉത്തരവാദിയായ മുഴുവന്‍ ആളുകള്‍ക്കെതിരെയും നടപടിയുണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.