കോവിഡിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവൻകുട്ടി

Breaking News

കോവിഡിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. 2021 മെയ് 31 ലെ കണക്കനുസരിച്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 37. 71 ലക്ഷമായി വർദ്ധിച്ചു. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ജനസംഖ്യയുടെ 11 ശതമാനമായി. കോവിഡിനു മുൻപ് ഇത് 10% ആയിരുന്നു.

കോവിഡിന് മുൻപ് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനവും രാജ്യത്ത് 9.1 ശതമാനവും ആയിരുന്നു. എന്നാൽ കോവിഡിന് ശേഷം കേരളത്തിലെ നിരക്ക് 27.3 ശതമാനമായി വർദ്ധിച്ചു. രാജ്യത്ത് ഇത് 20.8 ശതമാനമാണെന്നും  ശിവൻകുട്ടി അറിയിച്ചു.സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ കണക്ക് പ്രകാരം കേരളത്തിൽ ഇപ്പോഴും 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും മന്ത്രി സഭയിൽ അറിയിച്ചു