കുഴൽപ്പണ കേസിന്റെ പേരിൽ ബി.ജെ.പിയെ വേട്ടയാടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്;എം.ടി രമേശ്‌

Breaking News

കുഴൽപ്പണ കേസിന്റെ പേരിൽ ബി.ജെ.പിയെ വേട്ടയാടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് . പുറത്തു പറയുന്ന കഥകൾ എന്തുകൊണ്ടാണ് നിയമസഭയിൽ മുഖ്യമന്ത്രി പറയാത്തത്? ബി.ജെ.പിക്കെതിരെ ഒരു തെളിവും ഇല്ലാത്തതുകൊണ്ടാണ്  മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യങ്ങളൊന്നും പറയാതിരുന്നതെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി. കൊടകര കുഴൽപണ കേസിൽ ബിജെപിയെ സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടി കോട്ടയത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നുഎം ടി രമേശ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന കോഴ ആരോപണത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പൂർണ്ണ പിന്തുണയും എം.ടി രമേശ് പ്രഖ്യാപിച്ചു.