മുംബൈ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒൻപതുപേര്‍ മരിച്ചു

Breaking News

മുംബൈ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒൻപതുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവമെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകര്‍ന്നുവീണത്.

സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡിസിപി വിശാല്‍ താക്കൂര്‍ പറഞ്ഞു. പരിക്കേറ്റവരെ ബിഡിബിഎ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ പറയുന്നു. അതിനാല്‍ത്തന്നെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്.