വാക്സിൻ എടുത്ത പെൺകുട്ടി വാക്സിൻ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു; വൈറലായി വിവാഹ പരസ്യം

Breaking News

ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. പരസ്യത്തിൽ, വിവാഹത്തിന് ഒരുങ്ങുന്ന യുവതി കോവിഡ് വാക്സിൻ സ്വീകരിച്ച യുവാക്കളിൽ നിന്നാണ് വിവാഹാലോചനകൾ ക്ഷണിച്ചിരിക്കുന്നത്. 24 കാരിയായ റോമൻ കത്തോലിക്കാ പെൺകുട്ടി, കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നാണ് പരസ്യം. ഈ വിവാഹ പരസ്യത്തിന്റെ ഫോട്ടോ അടുത്തിടെ കോൺഗ്രസ് എംപി ശശി തരൂറും ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു.

“വാക്സിൻ എടുത്ത പെൺകുട്ടി വാക്സിൻ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഇങ്ങനെയൊരു പരസ്യം ഇനി സാധാരണയായി മാറുമോയെന്നാണ് ” പോസ്റ്റ് പങ്കുവച്ച് ശശി തരൂർ കുറിച്ചത്. പരസ്യം വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രസകരമായ മറ്റ് മാനദണ്ഡങ്ങൾ കൂടി കമന്റിൽ രേഖപ്പെടുത്തി.