സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധ രൂക്ഷമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Breaking News

 സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധ രൂക്ഷമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ട്‌കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

അതേസമയം 5,000 കോടി ഖജനാവിലുണ്ടെന്ന് മുന്‍ധനമന്ത്രി പറഞ്ഞപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്‌നമില്ലെന്നാണെന്ന് ധനമന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി, നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.ഭക്ഷ്യകിറ്റ് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് നല്‍കുന്നത് നേരിട്ട് പണമെത്തിക്കുന്നതിന് തുല്യമാണെന്ന് ധനമന്ത്രി പറഞ്ഞു. വാഹനങ്ങളുടെ നികുതിയടയ്ക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.