ഇനി സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിട്ടുപോകുമോ?

Breaking News

കോണ്‍ഗ്രസില്‍ നിന്ന് ജിതിന്‍ പ്രസാദയും ബി.ജെ.പിയിലേക്ക് പോയതോടെ അടുത്തത് ഏത് നേതാവായിരിക്കും പാര്‍ട്ടി വിട്ട് മറുകണ്ടം ചാടുക എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടത് ചെറുതല്ലാത്ത ആഘാതമാണ്കോണ്‍ഗ്രസിന് ഏല്‍പ്പിച്ചിരിക്കുന്നത്. ഇനി സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിട്ടുപോകുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ച. സച്ചിന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും ചിലര്‍ തറപ്പിച്ചു പറയുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അതിരൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും സച്ചിനും സംഘവും കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു. സിന്ധ്യയുടെ വഴി തന്നെ സച്ചിനും പിന്തുടരും എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വം സച്ചിനുമായി ചര്‍ച്ച നടത്തുകയും ഗെലോട്ടിന്റെ ഇഷ്ടക്കേടിന് മുഖം കൊടുക്കാതെ സച്ചിനെ തിരിച്ചുവിളിക്കുകയും ആയിരുന്നു.