സി എഫ് തോമസിന് വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല;പ്രതിഷേധമുയർത്തി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്

Breaking News

 സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് സ്മാരകത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കോട്ടയത്ത് കൊഴുക്കുന്നത്. സംസ്ഥാന ബജറ്റിൽ കെ ആർ ഗൗരിയമ്മക്കും ആർ ബാലകൃഷ്ണപിള്ളയും സ്മാമാരകം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  രണ്ട് കോടി രൂപ വീതമാണ് സ്മാരകങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നീക്കിവെച്ചത്. എന്നാൽ കഴിഞ്ഞ സഭയിൽ അംഗമായിരുന്ന സി എഫ് തോമസിന് വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല എന്നാണ് ജോസഫ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്.

രാഷ്ട്രീയപരമായ പക്ഷപാതിത്വം ആണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ ആരോപിക്കുന്നു. ജോസഫ് ഗ്രൂപ്പ് ചെയർമാൻ പി ജെ ജോസഫ് ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രസംഗിക്കുകയും ചെയ്തു. കെ ആർ ഗൗരിയമ്മക്കും ആർ ബാലകൃഷ്ണപിള്ളക്കും സ്മാരകം ഉണ്ടാക്കാൻ തീരുമാനിച്ചപ്പോൾ 40 വർഷക്കാലം നിയമസഭയിൽ അംഗമായിരുന്ന സിഎസ് തോമസിനെ സർക്കാർ മറന്നതായി പിജെ ജോസഫ് ആരോപിച്ചു. സർക്കാർ ഇക്കാര്യം പ്രത്യേകം പരിഗണിക്കണം എന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.