നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയുമായ മുഹമ്മദ് മന്‍സൂര്‍ പിടിയില്‍

Breaking News

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയുമായ മുഹമ്മദ് മന്‍സൂര്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ സംഘമാണ് ഇയാളെ പിടികൂടിയത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് തിരുവമ്പാടി സ്വദേശിയാണ് മുഹമ്മദ് മന്‍സൂര്‍. ദുബായിലായിരുന്ന ഇയാള്‍ ചെക്ക് കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്നു. കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് മുഹമ്മദ് മന്‍സൂറിനെ അവിടെ നിന്ന് നാടുകടത്തി. ഇന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഓഫീസിലെത്തിച്ച് മുഹമ്മദ് മന്‍സൂറിനെ വിശദമായി ചോദ്യം ചെയ്യും.