വഴിയോര കച്ചവടക്കാർക്കും ഡ്രൈവർമാർക്കും വാക്സിൻ നൽകാനൊരുങ്ങി ഉത്തർപ്രദേശ്

Breaking News

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം കുറയുകയാണ്. സംസ്ഥാനത്തെ പോസിറ്റിവിറ്റി റേറ്റ് 0.37 ശതമാനമായി കുറയുകയും രോഗമുക്തി നിരക്ക് 97. 8 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു.

വഴിയോര കച്ചവടക്കാരെയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയും സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്താനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് വൈറസിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്‌സിന്‍. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും എത്രയും പെട്ടെന്ന് വാക്‌സിന്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2 കോടി 2 ലക്ഷം ആളുകളാണ് ഇതിനോടകം കുത്തിവെപ്പ് എടുത്തിട്ടുള്ളത്” മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

പാല്‍, പച്ചക്കറി തുടങ്ങിയവ വില്‍പ്പന നടത്തുന്നവര്‍, ഓട്ടോറിക്ഷാ, ഇ-റിക്ഷ എന്നിവയുടെ ഡ്രൈവര്‍മാര്‍, മറ്റ് വഴിയോര കച്ചവടക്കാര്‍ എന്നിവര്‍ക്കുള്ള വാക്‌സിന്‍ കുത്തിവെപ്പ് ജൂണ്‍ പതിനാല് മുതല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.